കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ ചാർട്ടർ വിമാനമൊരുക്കുന്നു. വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ ജൂലൈ രണ്ടാം വാരത്തിൽ കേരളത്തിലെ ഒരു എയർപോട്ടിലേക്കാണ് യാത്ര സൗകര്യമൊരുക്കുന്നത്. തികച്ചും സൗജന്യമായിട്ടായിരിക്കും ഈ വിമാനത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു . ലഭിക്കുന്ന അപേക്ഷകളിൽ നിന്നും രോഗികൾ , പ്രായാധിക്യമുള്ള ജോലി നഷ്ടപ്പെട്ടവർ , തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകി തെരെഞ്ഞെടുക്കുന്നവർക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. പരസ്പര സഹകരണത്തോടെ ദുരിതമനുഭവിക്കുന്ന നിരവധി പ്രവാസികളുടെ ജൻമനാട്ടിലേക്കുള്ള മടക്കയാത്ര സഫലീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.ജനകീയ വിമാന പദ്ധതിക്ക് ഇതിനകം തന്നെ അദ്യുതയകാംക്ഷികളായ പ്രവാസികളുടെ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നതായും പ്രവാസികളുടെ ചെറുതും വലുതുമായ സംഭാവനകളിലൂടെ ഏതൊരു പ്രവാസിക്കും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിക്കുമെന്നും പ്രസിഡണ്ട് റസീന മുഹ് യിദ്ദീൻ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് www.welfarekeralakuwait.com എന്ന വെബ് സൈറ്റിയുടെ പേര് രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന അപേക്ഷകളുടെ പരിശോധനക്ക് ശേഷം ഏത് എയർപ്പോർട്ടിലേക്ക് യാത്ര എന്നത് പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?