കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ ചാർട്ടേഡ് ഫ്ലൈറ്റ് കണ്ണൂരിലേക്ക് യാത്രതിരിച്ചു.

  • 01/07/2020

കുവൈറ്റ് സിറ്റി : കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ചാർട്ട് ചെയ്ത ഗോഎയർ വിമാനം 174 യാത്രക്കാരുമായി കണ്ണൂരിലേക്ക് യാത്രതിരിച്ചു. ജോലി നഷ്ടപ്പെട്ട് വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് പോകാൻ പ്രയാസപ്പെടുന്നവർ അടക്കം പതിമൂന്ന് യാത്രക്കാരിൽ ഒരാൾക്ക് ടിക്കറ്റ് പൂർണമായും നാല് പേർക്ക് പകുതി തുകക്കും എട്ട് പേർക്ക് പ്രത്യേക നിരക്കിലും ടിക്കറ്റുകൾ നൽകി. കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചെയർമാൻ ഷാഹുൽ ബേപ്പൂർ, പ്രസിഡന്റ് മൻസൂർ മുണ്ടോത്ത്‌ വൈസ് പ്രസിഡന്റ് ജോജി വർഗീസ്, സിദ്ദീഖ് ദയ, സാഹിർ പുളിയഞ്ചേരി, റഹ്‌മാൻ നന്തി, എന്നിവരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് സ്നാക്ക്സ് കിറ്റുകൾ നൽകി. ഫ്ലൈറ്റ് ചാർട്ട് ചെയ്യാൻ സഹരിച്ച ക്യാപ്റ്റൻ ട്രാവെൽസ്, ഗോ-എയർ മാനേജ്മെന്റ് ആൻഡ് സ്റ്റാഫ്സ്, സാമൂഹിക പ്രവർത്തകരായ മുജീബ് മൂടാൽ, റസാക്ക് അയ്യൂർ, ആബിദ് തങ്ങൾ എന്നിവർക്ക് കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്ററിന്റെ പേരിൽ നന്ദി അറിയിക്കുന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്ററിന് കോവിഡുമായി ബന്ധപ്പെട്ട ഈ പ്രയാസകരമായ സമയത്ത് ചാർട്ടേഡ് ഫ്ലൈറ്റ് ദൗത്യത്തിലൂടെ കുറച്ച് ആളുകൾക്ക് സ്വാന്തനം നൽകാൻ സാധിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

Related News