കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കോവിഡ് ചികിത്സയിലിരിക്കെ തൃശ്ശൂര്‍ സ്വദേശി മരണപ്പെട്ടു. തൃശ്ശൂര്‍ പട്ടിപറമ്പ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍ (54 ) ആണ് മരിച്ചത്. രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അല്‍ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യകന്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം സംസ്കൃതി കുവൈറ്റിന്‍റെ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. ഭാര്യ-സീന, അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?