കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് ഷറഫുദ്ദീൻ കണ്ണേത്തിന്റെ നിശ്ചയ ദാർഢ്യത്തോടെയുള്ള ഇടപെടൽ മൂലം ആറുമാസത്തിലധികമായി കുവൈത്തിലെ അദാൻ ആശുപത്രിയിൽ അർദ്ധബോധാവസ്ഥയിൽ കഴിയുകയായിരുന്ന പേരാമ്പ്ര സ്വദേശിനി നഫീസയെ കഴിഞ്ഞ ദിവസംനാട്ടിലെത്തിച്ചു. കുവൈത്തിലുള്ള മക്കളുടെ അടുത്തു സന്ദർശക വിസയിലെത്തി ഉംറക്ക് പോയി തിരിച്ചു വന്നു നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് നഫീസയെ 2019 ഡിസംബർ അവസാനത്തിൽ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു മാസത്തിലധികമായി അദാൻ ആശുപത്രിയിൽ അബോധാവസ്ഥയിൽ ഐ.സി.യു.വിലും അർദ്ധ ബോധാവസ്ഥയിൽ വാർഡിലുമായി കഴിഞ്ഞ ഇവർ കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂരിലേക്ക് ചാർട്ട് ചെയ്ത കുവൈത്ത് എയർവേയ്സിന്റെ വിമാനത്തിൽ നാട്ടിലേക്കു യാത്രയായി. അദാൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു മുതൽ കുവൈത്ത് കെ.എം.സി.സി. എല്ലാവിധ സൗകര്യവും ചെയ്തു കൊടുത്തിരുന്നു. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര തുടങ്ങി മറ്റു കുവൈത്ത് കെ.എം.സി.സി നേതാക്കൾ ഇവരെ ആശുപത്രിൽ പലതവണ സന്ദർശിക്കുകയും,ഇന്ത്യൻ എംബസ്സിയുടെ സഹകരണം ഉറപ്പ് വരുത്തുകയും നാട്ടിൽ എത്തിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തി വരികയുമായിരുന്നു. പക്ഷെ ഇവരെ ഡിസ്ചാർജ് ചെയ്യാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ. നാട്ടിൽ നിന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി (എം.പി.), ഡോ.എം.കെ.മുനീർ തുടങ്ങിയ നേതാക്കൾ കെ.എം.സി.സി. പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ണേത്തിനെ ബന്ധപ്പെട്ടു കൊണ്ട് ഇവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യ സ്ഥിതി കുറച്ച് മെച്ചപ്പെട്ടപ്പോൾ ഡിസ്ചാർജ് ചെയ്ത് നാട്ടിൽ കൊണ്ട് പോകാൻ ഷറഫുദ്ധീൻ കണ്ണേത്ത് ഇടപെട്ട് ശ്രമങ്ങൾ നടത്തിയെങ്കിലും കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം വിമാന സർവീസ് നിർത്തിവെച്ചതിനാൽ നടന്നില്ല.പിന്നീട് വന്ദേഭാരത് വിമാനത്തിൽ ഇവരെ കൊണ്ടുപോകാനായി ശ്രമിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രെസ്സിൽ സ്ട്രക്ച്ചർ കയറ്റാനുള്ള സൗകര്യമൊരുക്കാനാവില്ലെന്ന് അറിയിച്ചതിനാൽ വീണ്ടും കാത്തിരിപ്പ് തുടരുകയായിരുന്നു. പിന്നീട് സംഘടനകൾ വിമാനങ്ങൾ ചാർട്ട് ചെയ്തയക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയതു മുതൽ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഷറഫുദ്ദീൻ കണ്ണേത്ത് തുടർന്ന് കൊണ്ടിരുന്നു. കെ.എം.സി.സി. യുടെ ആദ്യ വിമാന സർവ്വീസ് നടത്തിയ ഇൻഡിഗോയിലും സൗകര്യം ഇല്ലാത്തതിനാൽ അദ്ദേഹം കുവൈത്ത് എയർവേയ്സുമായി ബന്ധപ്പെടുകയും ഇതിനാവശ്യമായ പത്തോളം സീറ്റുകളുടെ സൗകര്യത്തോടെ സമ്മതിക്കുകയും ചെയ്തു. പിന്നീട് കുവൈത്ത് എയർവേയ്സ് ചാർട്ട് ചെയ്ത് നഫീസയെ നാട്ടിലെത്തിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഷറഫുദ്ദീൻ കണ്ണേത്തിന്റെ നിശ്ചയ ദാർഢ്യത്തോടെയുള്ള നേതൃപരമായ നിരന്തര ഇടപെടലാണ് ഇന്ന് ഒരു കുടുംബത്തിന്റെ ദുഖത്തിനു അറുതി വരുത്തിയത്. ഇക്കാര്യത്തിൽ കുവൈത്ത് എയർവേയ്സ് മാനേജ്മെന്റിന്റെ സഹകരണം വളരെവലുതാണ്.ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് പേപ്പർ പൂർത്തിയാക്കി കുവൈത്ത് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ നാട്ടിൽ എത്തിക്കാനായുള്ള ശ്രമങ്ങൾ ഷറഫുദ്ധീൻ കണ്ണേത്ത് നടത്തുകയും, വിമാനത്തിൽ പ്രത്യേകമായ സൗകര്യങ്ങൾ ഒരുക്കുകയും, ആവശ്യമായ നിരവധി നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ശനിയാഴ്‌ച രാവിലെ അവർ നാട്ടിലേക്ക് പുറപ്പെട്ടു. അവരുടെ കൂടെ പോകാനുള്ള നഴ്സിനെയും കണ്ടെത്തിയതും ഷറഫുദ്ധീൻ കണ്ണേത്തിന്റെ ശ്രമഫലമായിത്തന്നെയാണ്. കൊച്ചിയിലേക്ക് പോകേണ്ടവരായിട്ടും കോഴിക്കോട്ടേക്ക് യാത്രയ്ക്കൊരുങ്ങിയ നഴ്സിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. ഇവർക്കൊപ്പം വിമാനത്തിൽ ആവശ്യമായ സക്ഷൺ മെഷീൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കുവൈറ്റ് കെ.എം.സി.സി. മെഡിക്കൽ വിംഗ് കൈമാറിയിരുന്നു. ഇവരുടെ യാത്ര ചെലവ് ഇന്ത്യൻ എംബസ്സിയും, കുവൈത്ത് കെ.എം.സി.സി.യും ജി.സി.സി.കെ.എം.സി.സി. പേരാമ്പ്ര കൂട്ടായ്മയുമാണ് പ്രധാനമായും വഹിച്ചത്. കുവൈത്ത് കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം കമ്മിറ്റിയും വിസ്ഡം പേരാമ്പ്രയും സഹായം ചെയ്തിരുന്നു. മുൻ ഇന്ത്യൻ അംബാസ്സഡറുമായി പലതവണ ഷറഫുദ്ദിൻ കണ്ണേത്ത് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എംബസ്സിയുടെ സാമ്പത്തിക സഹായവും നേടിയെടുക്കാനായത്. കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറിയും പേരാമ്പ്ര സ്വദേശിയുമായ എം.കെ. അബ്ദുൽ റസാഖ്, കോഴിക്കോട് ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ഫാസിൽ കൊല്ലം, മെഡിക്കൽ വിംഗ് ജനറൽ കൺവീനർ ഡോ.അബ്ദുൽ ഹമീദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, കണ്ണൂർ-കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി ബാദുഷ, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തിൽ കുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി നിസാർ പേരാമ്പ്ര, കുവൈത്തിലെ പേരാമ്പ്ര മണ്ഡലം പ്രധാന പ്രവർത്തകർ എല്ലാം ഇടപെട്ടു സഹകരിച്ചു. നാട്ടിൽ നിന്നും ജില്ലാ-മണ്ഡലം മുസ്ലിംലീഗ് നേതാക്കളായ സി.പി.എ. അസീസ് മാസ്റ്റർ, എസ്.കെ. അസൈനാർ മാസ്റ്റർ തുടങ്ങിയവർ നിരന്തരം ഇടപെട്ടിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?