കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കികൊണ്ടുള്ള മടങ്ങി വരവാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും, അതിന് സാധ്യമാകുന്ന വഴികൾ പലതും ആലോച്ചിട്ടാണ് ഇപ്പോൾ PPE കിറ്റ് നിർബദ്ധമാക്കിയതും, ഹോം ക്വാറൻറ്റൈനെ പ്രോത്സാഹിപ്പിക്കുന്നതെന്നും, സർക്കാർ കോവിഡ് വിഷയത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും, ലോകത്തിന്‍റെ മുഴുവൻ അംഗീകാരം നേടാനായത് അതിനാലാണെന്നും പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും, കേരള സർക്കാരിന്‍റെ സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ:മുഹമ്മദ്അഷീൽ. ജനതാകൾച്ചറൽ സെന്‍റർ (ജെ.സി.സി) സംഘടിപ്പിച്ച 'പ്രവാസികളുടെ കോവിഡ് കാലത്തെ സുരക്ഷ' എന്ന വിഷയത്തിൽ നടന്ന ലൈവ് പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസാണ് പരിപാടി ഉത്‌ഘാടനം ചെയ്തത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?