കോവിഡ് ചികിത്സയിലിരുന്ന കോഴഞ്ചേരി സ്വദേശി മരണപ്പെട്ടു.

  • 06/07/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോഴഞ്ചേരി സ്വദേശി മരണപ്പെട്ടു, കോഴഞ്ചേരി കുറുംതോട്ടിക്കല്‍ റോയി ചെറിയാന്‍ (76) കുവൈത്തിലെ ഫർവാനിയ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.ആർ.സി. കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രു വരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണു കോവിഡ്‌ പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്‌. ഭാര്യ സൂസൻ റോയ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ് പ്രിന്‍സിപ്പലാണ്, മകൾ നേഹ(Holland).

Related News