കുവൈറ്റ് : അഹമ്മദി സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് പഴയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ "യുവദർശനം" ത്രൈമാസികയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗൾഫ് മേഖല അടിസ്ഥാനത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സാജു സ്റ്റീഫൻ ഒന്നാം സ്ഥാനം നേടിയപ്പോൾ മസ്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയെ പ്രതിനിധീകരിച്ച് സാജൻ പൂക്കുടിയിൽ സാബു രണ്ടാം സ്ഥാനവും ജിദ്ദ സെൻറ് ഗ്രിഗോറിയോസ് ജോസ് ഇടവകയിൽ നിന്നുള്ള സുശീല കോരുത് മൂന്നാം സ്ഥാനവും നേടി. പൂർണമായും ഓൺലൈൻ രീതിയിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. "ആധുനിക യുഗത്തിൽ സത്യ കുമ്പസാരത്തിന്റെ പ്രസക്തി" എന്നതായിരുന്നു മത്സര വിഷയം. വിജയികൾക്ക് പ്രശസ്തി ഫലകവും സമ്മാനത്തുകയും ലഭിക്കും. ഇടവക വികാരി ഫാ: അനിൽ വർഗീസും 'യുവദർശനം' അസോസിയേറ്റ് എഡിറ്റർ ബിബിൻ കുറ്റിക്കണ്ടത്തിലും മത്സരത്തിന് ഏകോപനം നിർവഹിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?