കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു.

  • 08/07/2020

കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു, കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്തുവരികയായിരുന്നു.ഭാര്യ സീന, മകൻ ഷാൻ ഷാഹുൽ, മകൾ ഷംന ഷാഹുൽ. കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ നടത്തപ്പെടും

Related News