അധർമകാരികൾക്ക് പേടി സ്വപ്നമായി പോരാട്ട ഭൂമികയെ ധർമാധിഷ്ടിതമാക്കാൻ പാടുപ്പെട്ട ധീരനായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പ്രെഫ:AP അബ്ദുൽ വഹാബ് പറഞ്ഞു.
ഇന്ത്യൻ സുന്നി ജമാ അത്ത് സംഘടിപ്പിച്ച ചരിത്ര വെബിനാറിൽ വാരിയൻ കുന്നൻ; ചരിത്രവും സന്ദേശവും എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം.
കൊടിയ വഞ്ചനകളുടെ പ്രതീകങ്ങളായ ബ്രിട്ടീഷ് കാർക്കെതിരെ പടനയിക്കാൻ ഗാന്ധിജിയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ആഹ്വാനം ഏറെയും ഏറ്റെടുത്തത് ഏറനാട് വള്ളുവനാട് താലൂക്കുകളിലായിരുന്നു,
അതിശക്തമായി ആഞ്ഞടിച്ച ഈ ബഹുജന മുന്നേറ്റത്തെ അതിക്രൂരമായി അടിച്ചമർത്താൻ ബ്രിട്ടീഷുകാർ, പോലീസിനെയും പട്ടാളത്തെയും ഇറക്കുകയായിരുന്നെന്ന് വിവിധ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫസർ വിശദീകരിച്ചു.'
വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായ സത്താർ കുന്നിൽ(IMCC Kuwait) കൃഷ്ണൻകുടലുണ്ടി(OICC Kuwait) പ്രവീൺ നന്തിലത്ത് (കേരള അസോസിയേഷൻ കുവൈറ്റ്) എന്നിവർ പരിപാടിയിൽ ആശംസ പ്രഭാഷണം നടത്തി. മുഹമ്മദ് കോയ സഖാഫി മുക്കം വെബിനാർ ഉൽഘാടനം ചെയ്തു. MPM സലിം സ്വാഗതവും റഈസ് മടവൂർ നന്ദിയും പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?