ദുരിതക്കയത്തിലായ ആബിദയെ രക്ഷപ്പെടുത്തി കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മറ്റി

  • 11/07/2020

കുവൈത്ത് സിറ്റി : നോർക്ക മുഖേന കുവൈത്തിലേക്ക് വീട്ട്ജോലിക്ക് എത്തുകയും ജഹ്റ യിലെ സ്വദേശി വീട്ടിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന പാലക്കാട് സ്വIദേശിനി ആബിദ എന്നവർ സ്വദേശി വീട്ടിൽ നിന്ന് പീഢനങ്ങൾ നേരിടേണ്ടി വരുകയും ഒപ്പം ഗുരുതരമായ അസുഖ ബാധിതയുമായി ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ഒരു എമർജൻസി ഓപ്പറേഷന് വിധേയയാവുകയും ചെയ്ത കാര്യങ്ങളെ കുറിച്ച് ആഴ്ചകൾക്ക് മുൻപ് പത്രമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ ചില സാമൂഹ്യ സംഘടനകൾ വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിലും നോർക്കയിൽ കെട്ടിവെച്ച 850 ദിനാർ തിരിച്ചു നൽകിയെങ്കിൽ മാത്രമേ അവരെ നാട്ടിലയക്കാൻ കഴിയൂ എന്ന് സ്പോൺസർ അറിയിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ കുവൈത്ത് കെ.എം.സി.സി. പാലക്കാട് ജില്ലാ സെക്രട്ടറി സൈനുൽ ആബിദ് ഈ വിഷയം ജില്ലാ കമ്മറ്റിയിൽ അവതരിപ്പിക്കുകയും ഉടൻ തന്നെ കെ.എം.സി.സി.ജില്ലാ കമ്മറ്റി , ജില്ലയുടെ ഹെല്പ് ഡെസ്‌ക് ചെയർമാൻ അഷ്‌റഫ് നെ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ ചുമതലപ്പെടുത്തുകയും തൊട്ടടുത്ത ദിവസം തന്നെ ജില്ലാ ഹെൽപ്പ് ഡെസ്‌ക് കൺവീനർമാരായ ശിഹാബ് പൂവക്കോട്, നിഷാബ് തങ്ങൾ ലക്കിടി ,പട്ടാമ്പിമണ്ഡലം ജനറൽ സെക്രട്ടറി നിസാർ പുളിക്കൽ എന്നിവർ ചെയർമാൻ അഷ്‌റഫ് സാഹിബിന്റെ കൂടെ ജഹ്‌റ ഹോസ്പിറ്റലിൽ പോവുകയും കെ.എം.സി.സി.മെഡിക്കൽ വിങ്ങ് മെമ്പർ ഷൗക്കത്ത് വളാഞ്ചേരിയുടെ സഹായത്താൽ ആബിദ എന്ന സഹോദരിയെ കാണുകയും ചെയ്തു. അവർക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഹെല്പ് ഡെസ്‌ക് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത്.പിന്നീട് അഷ്‌റഫ് സ്‌പോൺസറെ ബന്ധപ്പെട്ടിരുന്നെങ്കിലും യാതോരുവിധ കോംപ്രമൈസിനും തയാറാവാതെ സ്പോൺസർ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. സ്‌പോൺസറുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ മക്കളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ജില്ലാ ഹെല്പ് ഡസ്ക് ഉടൻ തന്നെ ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിക്കുകയും നാട്ടിലേക്ക് പോവുന്നതിനു ടിക്കറ്റിനുള്ള ഏർപ്പാട് ചെയ്യുകയാണെങ്കിൽ ഡിസ്ചാർജ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങളെ അറിയിക്കുകയും ചെയ്തു. തന്റെ തുടർ ചികിത്സക്കായി സഹോദരിക്കൊപ്പം താമസിക്കാൻ കോഴിക്കോട് പോകുവാനാണ് താൽപ്പര്യം എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 10.07.2020 വെള്ളിയാഴ്ച കുവൈത്തിൽ നിന്നുമുള്ള ഒരു ചാർട്ടേഡ് ഫ്‌ളൈറ്റിൽ സീറ്റ് തരപ്പെടുത്തികൊടുക്കുകയും ചെയ്തു. കാലത്ത് തന്നെ അശ്റഫ്.ശിഹാബ് ,നിസാർ എന്നിവരടങ്ങുന്ന ജില്ലയുടെ ഹെൽപ്‌ഡെസ്‌ക്‌ ഹോസ്പിറ്റലിലെത്തുകയും ഡിസ്ചാർജ് ചെയ്യിച്ചുകൊണ്ട് എയർപോർട്ടിലെത്തിക്കുകയും എല്ലാ നടപടിക്രമങ്ങൾക്ക് ശേഷം എമിഗ്രഷൻ ക്ലിയറൻസ് കഴിയുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തു.നോർക്കയുടെ ആംബുലൻസ് റെഡിയാക്കുകയും,സാമ്പത്തിക സഹായം നൽകുകയും ചെയ്ത കുവൈത്തിലെ സാമൂഹിക പ്രവർത്തക ഷൈനി ഫ്രാൻക്നുള്ള ജില്ലാ കമ്മറ്റിയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ദുരിതക്കയത്തിലായിരുന്ന ആബിദയെ നാട്ടിലയക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ജില്ലാ കമ്മറ്റി. ഇതിനു പിന്നിൽ പ്രവർത്തിച്ച ജില്ലാ ഹെല്പ് ഡെസ്‌ക് ചെയർമാൻ അഷ്‌റഫ്, പ്രസിഡന്റ് സലാം പട്ടാമ്പി , ജനറൽ സെക്രട്ടറി റസാക്ക് മണ്ണാർക്കാട് , ജില്ലാ ട്രഷറർ റസാക്ക് കുമാരനല്ലൂർ, ജില്ലാ വൈ: പ്രസിഡണ്ടുമാരായ സെയ്തലവി ഒറ്റപ്പാലം, സൈതലവി ഷൊർണൂർ, ജില്ലാ സെക്രട്ടറിമാരായ സൈനുൽ ആബിദ്, നൗഷാദ് പി.ടി., കൊടുത്ത ഹെൽപ്പ് ഡെസ്ക്ക് ചെയർമാൻ അഷറഫ് അപ്പക്കാടൻ, അംഗങ്ങളായ ശിഹാബ് പൂവ്വക്കോട്, നിഷാബ് തങ്ങൾ ഒറ്റപ്പാലം നിസാർ പട്ടാമ്പി എന്നിവരാണ് ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Related News