കോവിഡ് ചികിത്സയിലിരുന്ന കാസറഗോഡ് സ്വദേശി മരണപ്പെട്ടു.

  • 22/08/2020

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലിരുന്ന കാസറഗോഡ് സ്വദേശി മരണപ്പെട്ടു, കാസർകോട്​ തൃക്കരിപ്പൂർ കൈക്കൂട്ടുകടവ്​ പൂവളപ്പിൽ നങ്കരത്തു ​ ഉമർ ഫാറൂഖ്​ (47) കുവൈത്തിലെ മിഷിറഫ് ഫീൽഡ് ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കുവൈത്ത്‌ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഢലം കമ്മിറ്റി അംഗംമായിരുന്നു. പിതാവ്​: ഷാഹുൽ ഹമീദ്​. മാതാവ്​: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ്​ പ്രോട്ടോകോൾ അനുസരിച്ച്​ കുവൈത്തിൽ ഖബറടക്കും.

Related News