കാസർഗോഡ് അസോസിയേഷൻ ഫഹാഹീൽ ഏരിയ വൈസ്പ്രസിഡൻ്റ് സരിതഉദയഭാനു വിന് യാത്രയയപ്പ് നൽകി

  • 23/08/2020

22 വർഷത്തെ പ്രവാസജീവിതത്തിന് വിട നൽകി സ്ഥിരതാമസത്തിനായി നാട്ടിലേക്ക് യാത്ര തിരിക്കുന്ന കാസർഗോഡ് അസോസിയേഷൻ ഫഹാഹീൽ ഏരിയ വൈസ്പ്രസിഡൻ്റ് സരിതാഉദയഭാനുവിന് KEAഫഹാഹീൽ ഏരിയ യാത്രയയപ്പ് നൽകി.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്ന യാത്രയയപ്പ് യോഗം KEA ജനറൽ സെക്രട്ടറി സലാം കളനാട് ഉത്ഘാടനം ചെയ്തു. ഫഹാഹീൽ ഏരിയ പ്രസിഡൻ്റ് അഷറഫ് കൂച്ചാനത്തിൻ്റ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ KEA ഓർഗനൈസിംഗ് സെക്രട്ടറി നളിനാക്ഷൻ ഒളവറ, ഫഹാഹീൽ ഏരിയ രക്ഷാധികാരികളായ മുഹമ്മദലി കടിഞ്ഞിമൂല, സുബൈർ കാടംകോഡ് തുടങ്ങിയവർ ആശംസ അറിയിച്ചു.ഏരിയ ജനറൽസെക്രട്ടറി സുധാകരൻ ചെർക്കള സ്വാഗതവും ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി യൂസഫ് ഓർച്ച നന്ദിയും പറഞ്ഞു.പിന്നീട് ഭാരവാഹികൾ സരിതഉദയഭാനുവിൻ്റെ താമസസ്ഥലത്ത് ചെന്ന് KEA യുടെ ഉപഹാരം നൽകി

Related News