എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ

  • 01/03/2020

തിരുവനന്തപുരം; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ് -1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും സ്വന്തമാക്കി ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ.

ഒന്ന് , രണ്ട് റാങ്കുകൾ ആകാശ് ഇൻസ്റ്ററ്റ്യൂട്ടിന്റെ തൃശൂർ ബ്രാഞ്ചിലെ വിദ്യാർത്ഥികളായ ദേവ് എൽവിസ് കന്നത്ത് കേരളത്തിൽ നിന്ന് ഒന്നാമത് എത്തിയപ്പോൾ , നിപുൻ എസ്. നായർ രണ്ടാം റാങ്ക് നേടി.
ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ മീനു എസ്എ നാലാം റാങ്ക് കരസ്ഥമാക്കിയപ്പോൾ കോഴിക്കോട് ബ്രാഞ്ചിലെ നിന്നുള്ള രേവ ഫ്രാൻസിസ് ഏഴാം റാങ്ക് കരസ്ഥമാക്കി.
തൃശൂർ ബ്രാഞ്ചിൽ നിന്നുള്ള ആൻ മേരി ഒമ്പതാം റാങ്കും നേടി. സയൻസ്, സോഷ്യൽ സയൻസ്, മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനായി പ്രഗത്ഭരായ വിദ്യാർത്ഥികളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ദേശീയതല സ്കോളർഷിപ്പ് പ്രോഗ്രാമാണ് എൻടിഎസ്ഇ.

കേരളത്തിലെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ ശാഖകളിൽ നിന്നുള്ള മറ്റ് 45 വിദ്യാർത്ഥികളും എൻടിഎസ്ഇ സ്റ്റേജ് -1 സ്കോളർഷിപ്പ് പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുണ്ട്.

Related News