പ്രണയം വീട്ടുകാർ എതിർത്തു; കാമുകൻ ദുബൈയിലും കാമുകി നാട്ടിലും ജീവനൊടുക്കി

  • 25/01/2021


പ്രണയത്തിന് വീട്ടുകാര്‍ എതിര് നിന്നതോടെ ജീവനൊടുക്കി കമിതാക്കള്‍. തെലങ്കാന സ്വദേശികളായ യുവാക്കളാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ ഗൊല്ലപ്പള്ളി മണ്ഡല്‍ സ്വദേശിയായ യുവതിയാണ് ആദ്യം ആത്മഹത്യ ചെയ്തത്.

കാമുകിയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ ദുബായിലായിരുന്ന യുവാവും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. മനീഷ (21) ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. രാകേഷ് (24) എന്നാണ് യുവാവിന്റെ പേര്. മനീഷയും രാകേഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. മനീഷയെ വിവാഹം കഴിക്കാന്‍ മികച്ച ജോലി അന്വേഷിച്ചാണ് രാകേഷ് ദുബായിലേക്ക് പോയത്. എന്നാല്‍ ഇരുവരുടേയും മാതാപിതാക്കള്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു.

Related News