റിപബ്ലിക് ദിനത്തിലെ സംഘര്‍ഷം; കര്‍ഷക സമരത്തില്‍ നിന്ന് രണ്ട് സംഘടനകള്‍ പിന്മാറി

  • 27/01/2021



റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച് അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഷക സമരത്തില്‍ നിന്ന് രണ്ടു സംഘടനകള്‍ പിന്‍മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) എന്നീ സംഘടനകളാണ് കര്‍ഷക സമരത്തില്‍ നിന്നു പിന്‍മാറിയത്.

'കര്‍ഷക സമരത്തിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചവര്‍കൊപ്പം സമരം മുന്നോട്ടുകൊണ്ടുപോകാനാവില്ല. അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ കര്‍ഷക സമരത്തില്‍ നിന്നു രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ പിന്‍മാറുകയാണ്' രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ ദേശീയ കണ്‍വീനര്‍ വി എം സിങ് വ്യക്തമാക്കി. 'റിപബ്ലിക് ദിനത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ അതീവ ദുഃഖിതനാണ്. 58 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുകയാണ്.' ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു) പ്രസിഡന്റ് ഠാക്കൂര്‍ ഭാനു പ്രതാപ് സിങ് വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ സര്‍ക്കാര്‍ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി പ്രതികരിച്ചു.

Related News