വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് നയപ്രഖ്യാപന പ്രസംഗം; കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് രാഷ്ട്രപതി

  • 29/01/2021




നയപ്രഖ്യാപന പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്ന വരികളാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ലോകത്തിന് പ്രചോദനമായെന്ന് രാഷ്ട്രപതി പറഞ്ഞു. സമയോചിതമായ തീരുമാനങ്ങള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. ദരിദ്രര്‍ക്ക് നിസാര തുകയ്ക്ക് മരുന്ന് എത്തിച്ചുനല്‍കാന്‍ കഴിഞ്ഞു. രാജ്യത്ത് കോവിഡ് രോഗികളുടെ നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവില ഉയര്‍ത്തി. ചെറുകിട ഇടത്തകരം സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്'. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും താങ്ങുവില ഇപ്പോള്‍ റെക്കോര്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ റിപ്പബ്ലിക്ദിനാഘോഷത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. അതേസമയം കര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.

Related News