ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം

  • 30/01/2021



ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2020 ജനുവരി 30ന് കേരളത്തിലാണ് ആദ്യത്തെ കേസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കായിരുന്നു രോഗം ബാധിച്ചത്.

പിന്നാലെ ചൈനയില്‍ നിന്നെത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ കൂടി രോഗം കണ്ടെത്തിയെങ്കിലും കൂടുതലാളുകളിലേക്ക് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു.

മാര്‍ച്ച് എട്ടിന് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചു. ക്വാറന്റീന്‍, രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയാറക്കല്‍ തുടങ്ങിയവയിലൂടെ കേരളം ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ കേസുകളില്‍ 40 ശതമാനത്തിലേറെയും കേരളത്തിലാണ്. ആള്‍ക്കൂട്ടങ്ങളാണ് അതിവ്യാപന സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്ത് ശരാശരി മരണനിരക്ക് 2.1 ശതമാനമാണെങ്കില്‍, കേരളത്തില്‍ അത് 0.42 ശതമാനമാണ്.

Related News