ഗാന്ധി സ്‌മൃതി കുവൈറ്റ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

  • 30/01/2021


 ഗാന്ധി സ്മൃതി കുവൈറ്റ്‌ ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ 73 ആം രക്ത സാക്ഷിത്വ ദിനത്തിന്റെ സ്മരണകൾ  ഗാന്ധീരവം എന്ന പേരിൽ സൂം വെബിനാർ നടത്തി  ആചരിച്ചു. ഗാന്ധീരവം പരിപാടി കേരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാനിധ്യവും അധ്യാപകനും സാമൂഹിക നിരീക്ഷകനും ആയ പ്രൊഫ. എം. എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ഏറ്റവും പ്രധാനപെട്ട  അഹിംസ എന്ന ആശയം ജനാധിപത്യത്തിന്റെ വിത്തായി കണക്കാക്കണമെന്നും അതിനു മാത്രമേ ലോക ക്രമത്തെ മുൻപോട്ടു നയിക്കാൻ സാധ്യമാവുകയുള്ളു എന്നും അദ്ദേഹം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ കേരളത്തിലെ പ്രമുഖ മനഃശാസ്ത്രജ്ഞനും അധ്യാപകനും ആയ ഡോ. സി. എൻ. ബാലകൃഷ്ണൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. സ്നഹത്തിൻ്റെയും സഹിഷ്ണതയുടെയും മാർഗ്ഗത്തിൽ ലോകം വീണ്ടെടുക്കുവാൻ ഗാന്ധിയൻ തത്വങ്ങൾ വഴി സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റിലെ സാംസ്കാരി രംഗത്തെ നിറ സാന്നിദ്ധ്യമായ ശ്രീ ബാബുജി ബത്തേരി പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു' ചടങ്ങിൽ ശ്രീ ടി. കെ. ബിനുമാസ്റ്റർ സ്വാഗതവും മധു  കുമാർ മാഹീ നന്ദിയും പറഞ്ഞു. ഗാന്ധീരവം പരിപാടിയിൽ വെച്ച് കവിയും ഗാനരചയിതാവുമായ ശ്രീ. പ്രജോദ് ഉണ്ണിയെ മൊമെന്റോ നൽകി ആദരിച്ചു. സംഗീത അധ്യാപികയായ  ശ്രീമതി ഷീബ ടീച്ചർ ചടങ്ങിൽ വെച്ച് ഗാന്ധിജി ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭജൻസ് പാടി ഗാന്ധി സ്മരണയെ കൂടുതൽ അർത്ഥവത്താക്കി.

Related News