കുവൈത്ത് പ്രവാസി സംഗമം ; ഫെബ്രുവരി അഞ്ച് വെളളിയാഴ്ച .

  • 02/02/2021


നിർഭയ ജീവിതം സുരക്ഷിത സമൂഹം എന്ന പ്രമേയത്തിൽ ഏപ്രിൽ ഒന്ന്,രണ്ട്,മൂന്ന് ,നാല് തീയതികളിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസിന്റെ ഭാഗമായി ഫെബ്രു: അഞ്ചിന് വെളളിയാഴ്ച കുവൈത്ത് കേരള ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ കുവൈത്തിൽ ഓൺ ലൈൻ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു.  
ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കുന്ന പരിപാടി യു.എ.ഇ  ഇസ്ലാഹീ സെന്റർ  പ്രസിഡന്റും, പ്രഗൽഭ മതപ്രഭാഷകനുമായ  ജനാബ്  ഹുസൈൻ  സലഫി  പരിപാടി  ഉത്ഘാടനം നിർവ്വഹിക്കും.


വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ  സംസ്ഥാന പ്രസിഡന്റ്  പി.എൻ , അബ്ദുൽ ലത്തീഫ്  മദനിയുടെ  ആമുഖ ഭാഷണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ  മുജാഹിദ്  ബാലുശ്ശേരി  "നിർഭയ ജീവിതം സുരക്ഷിത സമൂഹം "എന്ന സമ്മേളന പ്രമേയത്തിൽ പ്രഭാഷണം നടത്തും.  തുടർന്ന്  "അർത്ഥപൂർണ്ണമായ പ്രവാസ ജീവിതം"  എന്ന വിഷയത്തിൽ അർഷദ് അൽ ഹിക്മിയും  പ്രഭാഷണം  നടത്തുന്നതാണ് , 

കുവൈത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്  സഗീർ തൃക്കരിപ്പൂർ ( KKMA), അബ്ദു റസ്സാഖ് എം.കെ. (KMCC), ഷാഫി പി.ടി (KIG),എം.ഏ.നിസ്സാം ( OICC),അജ്നാസ്  ( KALA) എന്നിവർ സംഗമത്തിൽ സംബന്ധിച്ച് സംസാരിക്കുന്നതാണ്. സമ്മേളന പ്രമേയവും, പ്രവാസികളുടെ പ്രശ്നങ്ങളും, ആനുകാലിക വിഷയങ്ങളിലെ സുവ്യക്തമായ കാഴ്ചപ്പാടുകളും,  പകർന്നു നൽകുന്ന പ്രവാസി സംഗമത്തിലേക്ക് കുവൈത്തിലെ മലയാളി  സമൂഹത്തെ  ഹാർദ്ധമമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Related News