കുവൈത്തിൽ എറണാകുളം സ്വദേശി ഏഴാം നിലയിൽനിന്നും വീണു മരിച്ചു.

  • 03/02/2021


കുവൈറ്റ് സിറ്റി :  കുവൈത്തിൽ എറണാകുളം സ്വദേശി കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നും വീണു മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട്​ ചെട്ടിക്കാട്ട്​ വീട്ടിൽ വിനോദ്​ (37) ആണ്​ മരിച്ചത്​. മംഗഫ്​ ബ്ലോക്ക്​ നാലിൽ യൂറോപ്യൻ ടെലിഫോൺ സെൻററിന്​ സമീപത്തെ ഫ്ലാറ്റിലാണ്​ സംഭവം. അഹ്​മദി ഗ്ലോബൽ ഇൻറർനാഷനൽ കമ്പനിയിൽ സെയിൽസ്​ അസിസ്​റ്റൻറായിരുന്നു. ഭാര്യ: ജ്യോതി (നഴ്​സ്​, കുവൈത്ത്​). രണ്ട്​ മക്കളുണ്ട്​. പിതാവ്​: മുരളീധരൻ നായർ. മാതാവ്​: സതി.

Related News