പ്രവാസി പുനരധിവാസത്തിന് സർക്കാർ കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കണം: പ്രവാസി സംഗമം.

  • 06/02/2021



ഗൾഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും , കോവിഡ് വരുത്തിയ ദുരന്തങ്ങളും കാരണം സ്വദേശത്തേക്കു മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച പ്രവാസി സംഗമം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.


ജീവിതത്തിന്റെ വസന്ത കാലം മുഴുവൻ വിദേശങ്ങളിൽ വിയർപ്പൊഴുക്കി കുടുംബത്തോടൊപ്പം നാടിനെയും സമൃദ്ധമാക്കിയ പ്രവാസികളോട് കുറേക്കൂടി അനുഭാവപൂർണമായ നിലപാട് കൈക്കൊള്ളണമെന്നും സംഗമം അഭിപ്രായപ്പെട്ടു . 

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിക്കുന്ന ബജറ്റുകളിലും ഗൾഫ് പ്രവാസികൾ വേണ്ടത്ര പരാഗണനീയമാവാത്തത് ആവർത്തിക്കപ്പെടുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തിന്നു വേണ്ടി നിരന്തരം നിയമ നടപടികൾക്കും രാഷ്ട്രീയ സമ്മര്ദങ്ങള്ക്കും മുന്നിൽ നിന്നത് ഗൾഫ് പ്രവാസികളായിട്ടും പരീക്ഷണാർത്ഥം നടപ്പിലാക്കാൻ തീരുമാനിച്ച പ്രവാസി വോട്ടിലും ഗൾഫ് പ്രവാസികൾ ഒഴിവാക്കപ്പെട്ട്ടതും ഇതിനോട് ചേർത്ത വായിക്കേണ്ടതാണ്. 

രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രതാ ദുര്ബലപ്പെടുമ്പോൾ ആദ്യം ഓർക്കപെടുന്നത് പ്രവാസികളാവുകയും അവകാശങ്ങൾ നൽകുന്നതിൽ അവർ അവസാനക്കാരാവുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. മാറിവരുന്ന സർക്കാരുകളും ജനപ്രതിനിധികളും ഈ വിഷയങ്ങളിൽ ഗൗരവമായ ശ്രദ്ധ പുലർത്തണമെന്ന് കെ.കെ. ഐ.സി പ്രവാസി സംഗമം ആവശ്യപ്പെട്ടു.


വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി2021 ഏപ്രിൽ 1 മുതൽ 4  വരെ സംഘടിപ്പിക്കുന്ന  അന്താ രാഷ്ട്ര ഓൺലൈൻ കോണ്ഫറന്സിന്റെ പ്രചരണാർത്ഥം കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച  പ്രവാസി സംഗമം പ്രഗത്ഭ പണ്ഡിതനും യു.എ.ഇ ഇസ്‌ലാഹി സെന്റർ പ്രവസിഡന്റുമായ ഹുസൈൻ സലഫി ഉദ്ഘാടനം ചെയ്തു .

വിസ്‌ഡം  ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന  പ്രെഡിഡന്റ് പി.എൻ .അബ്ദുലത്തീഫ് മദനി ആമുഖ ഭാഷണം നടത്തി.
"നിർഭയ ജീവിതം സുരക്ഷിത സമൂഹം" എന്ന പ്രമേയത്തെ ആസ്പദമാക്കി മുജാഹിദ് ബാലുശ്ശേരിയും 
"അർത്ഥ പൂർണമായ പ്രവാസ ജീവിതം" എന്ന വിഷയത്തിൽ അർഷദ് അൽഹിക്ക്മി താനൂരും സംസാരിച്ചു.

കുവൈത്തിലെ വിവിധ  സംഘടനകളെ  പ്രതിനിധീകരിച്ചു കൊണ്ട്  സഗീർ  തൃക്കരിപ്പൂർ (കെ .കെ.എം. ഏ),  അബ്ദുറസ്സാഖ്. എം.കെ.(കെ.എം.സി.സി), ഷരീഫ്.പി.ടി (കെ.ഐ.ജി), എം.ഏ .നിസ്സാം ( ഒ.ഐ.സി.സി), അജ്നാസ് (കല) എന്നിവർ   
സംഗമത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. 

സ്വാഗത സംഘം ചെയര്മാന് സി . പി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. 

ജനറൽ കൺവീനർ സുനാഷ്‌ ഷുക്കൂർ സ്വാഗതവും,  പ്രോഗ്രാം കൺവീനർ ഷബീർ സലഫി നന്ദിയും പറഞ്ഞു.

Related News