തിങ്ക് ബിഫോർ യു ക്ലിക്ക് കെ കെ എം എ സൈബർ സുരക്ഷാ വെബിനാർ 12 ന് :

  • 06/02/2021


കുവൈത്ത്‌ : നിത്യേനയെന്നോണം വിവിധ നൂതന  ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങൾ  ഉപയോഗിക്കുമ്പോൾപുലർത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും അറിയുവാനും അതോടൊപ്പം ഓൺലൈൻ ചതികുഴികളെ സംബന്ധിച്ചുഅവബോധം നൽകുന്നതിനായി കെ കെ എം എ സൈബർ സെക്യൂരിറ്റി വെബിനാർ സംഘടിപ്പിക്കുന്നു . കെ കെഎം എ ഡെവലപ്മെൻറ്  ഐടി വിഭാഗങ്ങൾ ചേർന്ന് 12 നു വൈകുന്നേരം ആറരക് സംഘടിപ്പിക്കുന്ന വെബിനാറിൽ സൈബർ സെക്യൂരിറ്റിവിദഗ്ധൻ അമീർ വിവിധ ഓൺലൈൻ സുരക്ഷാസംവിധാനങ്ങളെ കുറിച്ച് സംസാരിക്കും .
പാസ്സ്‌വേർഡുകളുടെ ഉപയോഗവും പ്രാധാന്യവും , മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകാരങ്ങളുടെസുരക്ഷ ,ഇ മെയിൽ , വെബ്‌ സുരക്ഷ , സൈബർ സുരക്ഷ തുടങ്ങിയ വിവിധ സാങ്കേതികകാര്യങ്ങൾ  വിശദീകരിക്കും . ചോദ്യോത്തര വേളയും ഉണ്ടായിരിക്കും  താല്പര്യമുള്ള ആർക്കും തന്നെ സൂം അല്ലെങ്കിൽ ഫേസ്ബുക് ലൈവ് വഴി പരിപാടിയിൽ സംബന്ധിക്കാം .
സൂം ഐഡി :895 7289 5506
പാസ്സ്‌വേർഡ് :kkma2021
ഫേസ്ബുക് ലൈവ് :facebook.കോം/കെ കെ എം എ .ന്യൂസ്

Related News