ഫോക്ക് ഡോ. സുകുമാർ അഴീക്കോട് അനുസ്മരണം സംഘടിപ്പിച്ചു

  • 07/02/2021


ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ ഏക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്), സാഗരഗർജ്ജനം ഡോക്ടർ സുകുമാർ അഴീക്കോടിന്റെ ഒമ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഫഹാഹീൽ സോണലിന്റെ ആഭിമുഖ്യത്തിൽ ജനുവരി 24 മുതൽ ഫെബ്രുവരി അഞ്ചു വരെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. സുകുമാർ അഴീക്കോടിന്റെ ചരമദിനമായ ജനുവരി 24 ന് നടന്ന ഉദ്ഘാടന പരിപാടിയിൽ സുകുമാർ അഴീക്കോട്  ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ശ്രീ കെ സുദർശനൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫോക്ക് ജനറൽസെക്രട്ടറി ശ്രീ ലിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിൻ സെക്രട്ടറി സേവിയർ ആന്റണി സ്വാഗതമാശംസിച്ചു. വനിതാവേദി ചെയർപേഴ്സൺ ശ്രീമതി രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ ആശംസകളും ട്രഷറർ മഹേഷ് നന്ദിയും അറിയിച്ചു. അനുസ്മരണ പരിപാടിയോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ കഥ പറയൽ, പ്രസംഗ മത്സരങ്ങളിൽ  കുവൈറ്റിലും നാട്ടിൽ നിന്നുമായി നിരവധി കുട്ടികളും മുതിർന്നവരും പങ്കെടുത്തു. ഫെബ്രവരി അഞ്ചിന് നടന്ന സമാപന സമ്മേളനം പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടക്കട ഉദ്ഘാടനം ചെയ്തു. സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം ആലപിച്ച കവിതകൾ ചടങ്ങിനു മാറ്റു കൂട്ടി. ഫോക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ഹരിപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഫോക്ക് ആർട്സ് സെക്രട്ടറി ശ്രീ രാഹുൽ ഗൗതമൻ സ്വാഗതവും, ഫോക്ക് വൈസ് പ്രസിഡണ്ടുമാരായ ശ്രീ ൻ. കെ വിജയകുമാർ, ശ്രീ രാജേഷ് ബാബു എന്നിവർ ആശംസകളും അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ സുനിൽ കുമാർ  നന്ദി അറിയിച്ചു . ചടങ്ങിൽ ഫോക്ക് നടത്തിയ ഓൺലൈൻ കഥ പറയൽ പ്രസംഗ മത്സരങ്ങളുടെ  ഫലപ്രഖ്യാപനവും നടന്നു.

Related News