ഭാരതീയ സംഗീത സഭ (BASS Kuwait ) BASS Fest 20 ഓൺലൈൻ സംഗീത മത്സരത്തിന്റെ ഫല പ്രഖ്യാപനം ഫെബ്രുവരി 12ന്.

  • 07/02/2021


ഭാരതീയ സംഗീത സഭ (BASS Kuwait )ഡിസംബർ മാസം രണ്ടാം വാരം മുതൽ രണ്ട് ഘട്ടങ്ങളിലായി നടത്തി വന്നിരുന്ന BASS Fest 20 ഓൺലൈൻ സംഗീത മത്സരത്തിന്റെ ഫല പ്രഖ്യാപനവും, അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ ശ്രീ . എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മരണാഞ്ജലിയും ഫെബ്രുവരി 12 വെള്ളിയാഴ്ച കുവൈറ്റ് സമയം 5 മണി മുതൽ ഓൺലൈനായി നടത്തപ്പെടുന്നു . ശാസ്ത്രീയ സംഗീതം (സീനിയർ & ജൂനിയർ),അർദ്ധ ശാസ്ത്രീയ സംഗീതം (സീനിയർ & ജൂനിയർ),സിനിമാ ഗാനം( സീനിയേഴ്സ് ) എന്നീ വിഭാഗങ്ങളിൽ രെജിസ്റ്റർ ചെയ്ത 150 ഓളം മത്സരാർത്ഥികളിൽ നിന്നും, പ്രശസ്ത കർണ്ണാടക സംഗീതജ്ഞ പദ്മഭൂഷൺ ശ്രീമതി . സുധാ രാഘുനാഥൻ, പ്രശസ്ത ഗായകരായ സർവ്വശ്രീ . സുദീപ് കുമാർ , മധു ബാലകൃഷ്ണൻ , ഇമ്മാനുവൽ ഹെൻട്രി എന്നിവരടങ്ങിയ  വിധിനിർണ്ണയ സമിതി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

Related News