വിമാന യാത്രാ വിലക്ക്: കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് - പ്രവാസി ലീഗൽ സെൽ

  • 09/02/2021



കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി   അറേബ്യയും കുവൈറ്റും  ഏർപ്പെടുത്തിയ നിയന്ത്രണങ്ങള തുടർന്നു യു എ ഇ ഉൾപ്പെടെയുള്ള  വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരുടെ  പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ  സെൽ   കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചു. 
കഴിഞ്ഞ  ഏതാനും മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ്  എന്നിവിടങ്ങളിലേക്കു ഇന്ത്യയിൽ  നിന്നും നേരിട്ട്  യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ യു എ ഇ ഉൾപ്പെടെയുള്ള  വിദേശരാജ്യങ്ങളിൽ പോയി നിബന്ധനകൾ അനുസരിച്ചുള്ള  ക്വാറന്റ്യ്നും ടെസ്റ്റുകളും നടത്തി അവിടെനിന്നും അറേബ്യ, കുവൈറ്റ്  എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നതായിരുന്നു  രീതി. വിസാകാലാവധിയും  മറ്റും  തീരുന്നതിനു മുൻപ് തന്നെ വിദേശത്തെ  തൊഴിൽ സ്ഥലത്തുചെല്ലുവാൻ ചിലവേറെയുണ്ട്  എങ്കിലും    ഈ  രീതിയാണ്  പ്രവാസികൾ  സ്വീകരിച്ചു  വന്നിരുന്നത്.

എന്നാൽ  സൗദി   അറേബ്യയും കുവൈറ്റും ഇപ്പോൾ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ  തുടർന്നു ആയിരക്കണക്കിന് ഇന്ത്യക്കാരാണ്  യു എ ഇ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ  കുടുങ്ങി കിടക്കുന്നതു  എന്നും, ഇവരെ സൗദ്യ അറേബ്യ, കുവൈറ്റ്  എന്നിവിടങ്ങളിലേക്കു പ്രവേശിപ്പിക്കാൻ  വേണ്ട നടപടികൾക്കായി കേന്ദ്രസർക്കാർ ഇടപെടണമെന്നും, കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി, താമസവും ഭക്ഷണവും  മറ്റു സഹായങ്ങളും  ഉറപ്പാക്കാൻ ഈ  രാജ്യത്തെ ഇന്ത്യൻ  എംബസികൾക്കു  നിർദേശം നൽകണമെന്നും പ്രവാസി  ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്  അഡ്വ. ജോസ്  എബ്രഹാം, കുവൈറ്റ്  കൺട്രിഹെഡ് ബാബു ഫ്രാൻസിസ് എന്നിവർ  വിദേശകാര്യ  മന്ത്രി ശ്രീ. ജയശങ്കറിന്‌    നൽകിയ നിവേദനത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്

Related News