വലന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 11/02/2021

കുവൈറ്റ് സിറ്റി: അബ്ബാസ്സിയ ലൈഫ് ഫിറ്റ്നസ് ജിംനേഷ്യവും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി, കുവൈത്ത് സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വലന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായി അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration  എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.ബിഡികെ:- മംഗഫ് / ഫഹഹീൽ: 6930 2536 I മഹബുള / അബു ഹലീഫ: 9855 7344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 9873 8016, അബ്ബാസിയ: 6933 0799 , ലൈഫ് ഫിറ്റ്നസ് ജിം. 67662667. വാഹന സൌകര്യം ലഭ്യമാണ്.

Related News