മലയാളി നഴ്‌സായ കോട്ടയം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു.

  • 11/02/2021

കുവൈറ്റ് സിറ്റി: മലയാളി നഴ്‌സായ  കോട്ടയം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു, കോട്ടയം,  കാഞ്ഞിരപ്പള്ളി സ്വദേശിനി ഷൈനി ജോസ് (48) ആണ് മരണപ്പെട്ടത്.  കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ്.  ക്യാൻസർ രോ​ഗബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈറ്റ് ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോ​ഗമിക്കുകയാണ്. കോട്ടയം,  കാഞ്ഞിരപ്പള്ളി, തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍- നെവിന്‍ ജോര്‍ജ്,സാന്ദ്രാ എലിസബത്ത്‌.

Related News