വാലന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായി ലൈഫ് ഫിറ്റ്നസും ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • 13/02/2021

കുവൈത്ത് സിറ്റി: വാലന്റൈൻസ് ദിനാഘോഷങ്ങളോടനുബന്ധിച്ച് അബ്ബാസ്സിയ ലൈഫ് ഫിറ്റ്നസ് ജിംമ്നേഷ്യവും, ബിഡികെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ  അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ ലൈഫ് ഫിറ്റ്നസിന്റെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടന്നത്. 

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ബിഡികെ കുവൈത്ത് രക്ഷാധികാരി മനോജ് മാവേലിക്കര നിർവ്വഹിച്ചു. ലൈഫ് ഫിറ്റ്നസ് പാർട്ണർ ജിൻസ് മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിഡികെ കോഓർഡിനേറ്റർ നളിനാക്ഷൻ താഴത്ത് വളപ്പിൽ, ധനുജ് കാരക്കാട്  എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈഫ് ഫിറ്റ്നസിനുള്ള മെമന്റോ  ബിഡികെ കുവൈറ്റ് അഡ്വൈസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിൽ കൈമാറി. രഘുബാൽ ബിഡികെ സ്വാഗതവും, ലൈഫ് ഫിറ്റ്നസ് പാർട്ണർ ലിജോ ജോസഫ് നന്ദിയും പറഞ്ഞു. 

നിമിഷ് കാവാലം, ബിജി മുരളി, ഫ്രഡി, സോഫി രാജൻ, രതീഷ്, പ്രമിൽ, ബിനിൽ, ജിബി, ഉണ്ണിക്കൃഷ്ണൻ, ജോളി, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൌർലഭ്യം നേരിടുന്നതിനായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ബിഡികെ കുവൈത്ത് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

Related News