കെ.ഐ.സി വിദ്യാഭ്യാസ വിങ് "ഡാസ്ലിങ്'21" ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.

  • 13/02/2021


കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ് "തൻഷീത്ത് - ഡാസ്ലിങ്'21" എന്ന ശീർഷകത്തിൽ ഓൺലൈൻ ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.കുവൈത്തിലെ സമസ്ത മദ്രസകളിലെ വിദ്യാർഥികളുടെ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി നടത്തിയ പരിപാടിയിൽ ഖിറാഅത്ത്, പൊതു വിജ്ഞാനം, ഗണിത ശാസ്ത്രം, ആപ്റ്റിട്യൂഡ്, മെമ്മറി ടെസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

രണ്ടാം ക്ലാസ്സ് വിഭാഗത്തിൽ അബ്ബാസിയ ദാറുത്തർബിയ മദ്രസയിലെ മുഹമ്മദ് സയ്യാൻ ഓന്നാം സ്ഥാനം കരസ്ഥാക്കി. അതേ മദ്റസയിലെ നിദാൽ അഹ്‌മദ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഫഹാഹീൽ  ദാറുതഅലീമുൽ ഖുർആൻ മദ്റസയിലെ ഹംസത് അയാനും അബ്ബാസിയ മദ്റസയിലെ നദ ഫാത്തിമയും മൂന്നാം സ്ഥാനം പങ്കിട്ടു. മൂന്നാം ക്ലാസ്സ് വിഭാഗത്തിൽ ദാറുത്തർബിയ മദ്റസയിലെ മുഹമ്മദ് റാസിൻ ഒന്നാം സ്ഥാനത്തിന് അർഹനായി. ദാറുതഅലീമുൽ ഖുർആൻ മദ്റസയിലെ സയ്യിദ് അഹ്മദ് ഫസൽ ശിഹാബ് രണ്ടാം സ്ഥാനം നേടിയപ്പോൾ അബ്ബാസിയ മദ്റസയിലെ മുഹമ്മദ് ശൽബിൻ ഫഹാഹീൽ മദ്റസയിലെ റൈഹാൻ റോഷൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സൈനുൽ ആബിദ് ഫൈസി, അബ്ദു റഹ്മാൻ ഫൈസി, അമീൻ മുസ്‌ലിയാർ, അശ്റഫ് അൻവരി, അബ്ദുൽ ഹക്കീം അഹ്സനി, ഇല്യാസ് മൗലവി, ഇസ്മായിൽ ഹുദവി, ലത്തീഫ് മുസ്‌ലിയാർ, മനാഫ് മുസ്‌ലിയാർ,  ശിഹാബ് തങ്ങൾ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ് തുടങ്ങിയവർ വിധി കർത്താക്കളായി.

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വൈസ് പ്രസിഡൻ്റ് മുസ്തഫ ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിങ് സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി അധ്യക്ഷം വഹിച്ച പ്രോഗ്രാമിൽ കെ ഐ സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ സംസാരിച്ചു.  വിദ്യാഭ്യാസ വിങ് കൺവീനർ ഫൈസൽ ചാനേത്ത്  സ്കോർ ബോർഡ് നിയന്ത്രിച്ചു. കോഡിനേറ്റർ മുർഷിദ് സ്വാഗതം പറഞ്ഞു.

Related News