സൈബർ ലോകത്തെ വെല്ലുവിളികളെ നിരീക്ഷണവും ജാഗ്രതയും കൊണ്ട് മറികടക്കണം

  • 14/02/2021

കുവൈത്ത്‌ : നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായ സൈബർ മേഖലകളിൽ  വിദ്യാർത്ഥികളും കുട്ടികളും നേരിടാനിടയുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും അവരുടെ മാനസിക , സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കാൻ വലിയ സാദ്ധ്യതകൾ ഉണ്ടെന്നു പ്രമുഖ സൈബർ വിദഗ്ധനും സൗദി അറേബ്യയിലെ ട്രെൻഡ് മൈക്രോ സ്ഥാപനത്തിലെ മാനേജരുമായ അമീർ ഖാൻ വ്യക്തമാക്കി .വിദ്യാഭാസത്തിനും കൊച്ചിഗിനും ഓൺലൈൻ ഉപാധികൾ നൽകുമ്പോൾ രക്ഷിതാക്കൾക് മികച്ച നിരീക്ഷണവും ജാഗ്രതയും കൂടിയേ തീരൂ .സൈബർ ആക്ഷേപങ്ങൾക്കു ഇരയാകുന്ന  കുട്ടികളെ മാതാപിതാക്കൾമാനസികമായി  ചേർത്ത് നിർത്തുകയും പിന്തുണയിലൂടെ അവരെ സൈബർ വെല്ലുവിളികൾക്കെതിരെ  സജ്ജരാക്കുകയും വേണം . കെ കെ എം എ ഐടി ഡവലപ്മെന്റ്  വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച തിങ്ക് ബിഫോർ യു ക്ലിക്ക് എന്ന സൈബർ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമീർ ഖാൻ .  പേരെന്റില് കൺട്രോൾ ആപ്പുകൾ ഉപയോഗിക്കുന്നത് രക്ഷിതാക്കളെ വലിയതോതിൽ സഹായിക്കും . സോഷ്യൽ നെറ്റുവർക്കുകളിൽ വ്യക്തിഗത വിവരങ്ങൾ ഏറ്റവും കുറഞ്ഞതോതിൽ മാത്രം പങ്കുവെക്കുക , പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക , ഉറവിടം  നൂറുശതമാനവും ഉറപ്പില്ലാത്ത ആപ്പുകൾ ഉപയോഗിക്കാതിരിക്കുക , ഫോണുകളിലൂടെ ഒ ടി പി , പിൻനമ്പറുകൾ , തുടങ്ങിയവ കൈമാറാതിരിക്കുക ,ഡയറിക്കു പകരം ഫേസ്ബുക് പോലുള്ള ഇടങ്ങളിൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളും രേഖപെടുത്താതിരിക്കുക തുടങ്ങിയ ശീലങ്ങളും സൂക്ഷ്മതയും  എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു . കെ കെ എം എ പ്രസിഡന്റ് എ പി അബ്ദുൽസലാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡവലപ്മെന്റ് വി പി നവാസ് മുഹമ്മദ് അദ്യക്ഷത വഹിച്ചു .മുന്നൂറോളം പേര് പങ്കെടുത്ത ചടങ്ങിൽ ഉയര്ന്ന വിവിധ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അമീർ ഖാൻ ഉത്തരം നൽകി .ഐ ടി സെക്രട്ടറി നൗഫൽ ചോദ്യോത്തരപരിപാടി നിയന്ത്രിച്ചു . ആക്ടിങ് ജന സെക്രട്ടറി കെ സി ഗഫൂർ സ്വാഗതവും അഡ്മിൻ സെക്ര ഷഹീദ് ലബ്ബ നന്ദിയും പറഞ്ഞു .അമീർ അസ്‌ലം പ്രാർത്ഥന നിർവ്വഹിച്ചു .  


Related News