ചികിത്സക്കായി നാട്ടിലേക്ക് പോയ ഇടുക്കി സ്വദേശിനി നിര്യാതയായി.

  • 14/02/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയ ഇടുക്കി സ്വദേശിനി നിര്യാതയായി, ഇടുക്കി നെടുങ്കണ്ടം മുക്കാട്ട് സൗമ്യ ജോസഫ് (36) കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.  മുബാറക് അൽ കബീർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ്: അജിത്  തോമസ്, മക്കൾ: എൽവിന, ഈഡൻ, ആദം.  സംസ്കാരം നാളെ ഉച്ചയ്ക്ക് 2:30 ന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും. 

Related News