കെ.ഐ.സി നാഷണൽ സർഗലയം സംഘടിപ്പിക്കുന്നു .

  • 15/02/2021


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സർഗലയ വിങിന്റെ കീഴില്‍ അഞ്ച്  മേഖലകളിലായി നടത്തിയ സർഗലയത്തിന്റെ ഫൈനൽ മൽസരവും, സമസ്തയുടെ മൂന്നു മദ്രസകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക കലാ മത്സരവും സംഘടിപ്പിക്കുന്നു.  

മേഖലാടിസ്ഥാനത്തില്‍ ജനറൽ, ഹിദായ എന്നീ വിഭാഗങ്ങളിലും, മദ്രസാതലത്തില്‍  കിഡ്സ് ,സബ് ജൂനിയർ ,ജൂനിയർ ,സീനിയർ എന്നീ വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 19 രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍  ഖിറാഅത്ത്, മദ്ഹ് ഗാനം, പടപ്പാട്ട്
മലയാള പ്രസംഗം , ഇംഗ്ലീഷ് പ്രസംഗം  അറബി പ്രസംഗം, അറബി ഗാനം, പോസ്റ്റർ രചന, ക്വിസ്സ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സര്‍ഗലയ വിംഗ് കേന്ദ്ര സെക്രട്ടറി മനാഫ് മൗലവി, വിദ്യാഭ്യാസ വിംഗ് സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, കേന്ദ്ര കണ്‍വീനര്‍ ഇസ്മായില്‍ വള്ളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

Related News