കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

  • 17/02/2021

കുവൈത്ത് സിറ്റി : തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹംസ (63) ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. പരേതരായ അബൂബക്കറിന്റെയും ആയിഷാബിയുടെയും മൂത്ത മകനാണ്. എജിലിറ്റി വെയർ ഹൗസിൽ സൂപ്പർവൈസർ ആയി ജോലിചെയ്തുവരികയായിരുന്നു. 38 വർഷമായി കുവൈത്ത് പ്രവാസിയാണ്. അവധി കഴിഞ്ഞു   ഈയടുത്താണ് ദുബായ് വഴി കുവൈത്തിൽ തിരിച്ചെത്തിയത്.   ഭാര്യ സൗദ കുവൈത്ത് എയർവേഴ്‌സ് നാസിലെ ജീവനക്കാരിയാണ്.  മകൻ: അഹമ്മദ്, മകൾ : ഹഫ്‌സ, സഹോദരങ്ങൾ: ഇഖ്ബാൽ, അബ്ദുൽ ഗഫൂർ, ഹാജറാബി. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related News