കുവൈത്തിൽ തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 18/02/2021

കുവൈറ്റ് സിറ്റി : തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു, ത്രിശൂർ ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി സ്വദേശി 
മുല്ലക്കര ദേവസ്സി പിന്റോ (36) യാണ് മരണപ്പെട്ടത്. കുവൈത്തിൽ കൊമേർഷ്യൽ ബാങ്കിൽ ജീവനക്കാരനായിരുന്നു. അബ്ബാസിയിലായിരുന്നു താമസം. ഭാര്യ ലിമ  കുവൈത്തിൽ സബാ ഹോസ്പിറ്റലിൽ  നേഴ്സ് ആണ്.  രണ്ട്  വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള  നടപടി ക്രമങ്ങള്‍ ആരംഭിച്ചു.

Related News