SKSSF സ്ഥാപക ദിനം : കെ.ഐ.സി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു.

  • 19/02/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക്‌ കൗൺസിൽ  SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച്  പ്രഭാഷണ, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. SKSSF പിന്നിട്ട മുപ്പത് വര്‍ഷം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ മത്സരത്തില്‍ അമീന്‍ മുസ്ലിയാര്‍ ചേകനൂര്‍ ഫഹാഹീല്‍ ഒന്നാം സ്ഥാനവും, റിയാസ് ചെറുവത്തൂര്‍ ഫര്‍വാനിയ രണ്ടാം സ്ഥാനവും നേടി. ശിഹാബ് മാസ്റ്റര്‍ നീലഗിരി ഫഹാഹീല്‍, ഇസ്മാഈല്‍ വള്ളിയോത്ത് അബ്ബാസിയ എന്നിവര്‍ മൂന്നാം സ്ഥാനവും പങ്കിട്ടു. 

ക്വിസ് മത്സരത്തില്‍ മുഹമ്മദ് റാഫി ആലിക്കല്‍ അബ്ബാസിയ ഒന്നാം സ്ഥാനവും, യഹിയ ഖാന്‍ ഫര്‍വാനിയ രണ്ടാം സ്ഥാനവും നേടി. ഫഹാഹീല്‍ മേഖലയിലെ റശീദ് മസ്താന്‍, സുബൈര്‍ ആലുവ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.

Related News