ക്യപേഷ് - ശരത്ത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

  • 19/02/2021


അനശ്വര രക്തസാക്ഷികളായ കല്ല്യോട്ടെ ശരത്ത്ലാലിന്റെയും കൃപേഷിന്റേയും രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച്  ഒ ഐ സി സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ക്യപേഷ് - ശരത്ത് ലാൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. 

വിർച്വൽ പ്ലാറ്റ് ഫോമിലൂടെ നടത്തിയ സമ്മേളനം കാസർഗോഡ്  ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവും കെ പി സി സി സെക്രട്ടറിയുമായ  ശ്രീ ബാലക്യഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതം ആശംസിച്ചു. യൂത്ത്  കോൺഗ്രസ്  സംസ്ഥാന ജന. സെക്രട്ടറിയും കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ് കാസർഗോഡ് ലോകസഭാമണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ, ഒ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സാമുവൽ ചാക്കോ, ജോയി ജോൺ തുരുത്തിക്കര, അനിൽ കളളാർ, ഹരീഷ് തൃപ്പൂണിത്തറ, ഷോബിൻ സണ്ണി, രാമകൃഷ്ണൻ കള്ളാർ, സജി മണ്ഡലത്തിൽ എന്നിവരും പ്രസംഗിച്ചു. രാജേഷ് വെള്ളിയോട്ട് നന്ദി പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ നാസർ ചുള്ളിക്കര, ശരത്ത് കല്ലിങ്കൽ എന്നിവർ പരിപാടികൾക്ക് നേത്യത്വം നല്കി.

Related News