കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് : ഡോ. ടി.പി മുഹമ്മദ് കേന്ദ്ര കണ്‍വീനര്‍

  • 20/02/2021


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗിന്റെ കേന്ദ്ര കണ്‍വീനറായി കുവൈത്ത് നാഷനല്‍ ഗാര്‍ഡ് എമര്‍ജെന്‍സി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. ടി.പി മുഹമ്മദ് അസൈനാറിനെ തിരഞ്ഞെടുത്തു. സമീര്‍ പാണ്ടിക്കാട് ഫഹാഹീല്‍, റിയാസ് ചെറുവത്തൂര്‍ ഫര്‍വാനിയ, സലാം പട്ടാമ്പി അബ്ബാസിയ, അബ്ദുല്‍ ഗഫൂര്‍ തിക്കോടി ഹവല്ലി, സുഹൈൽ കോൽകാട്ടിൽ  സിറ്റി എന്നിവരെ വിവിധ മേഖല കോര്‍ഡിനേറ്റര്‍ മാരായും തിരഞ്ഞെടുത്തു.

SKSSF സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ ആരോഗ്യ മേഖലയിലെ സേവന പ്രവർത്തനങ്ങൾക്ക് രൂപീകരിച്ച  മെഡിക്കൽ എമിനെൻസ് ഫോർ എത്തിക്കൽ മൂവ്മെന്റിന്റെ (MEEM) ഭാഗമായാണ്  കുവൈത്തിലും കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് പ്രവര്‍ത്തന സജ്ജമാകുന്നത്.

ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ്,  കൗണ്‍സിലിംഗ്, മരുന്ന് വിതരണം, ബ്ലഡ് ഡൊനേഷന്‍ ഫോറം തുടങ്ങിയ സേവനങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related News