കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു.

  • 21/02/2021

കുവൈറ്റ് സിറ്റി : കുവൈത്തില്‍ കോവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരണപ്പെട്ടു,  കോട്ടയം കൊല്ലാട് കൊച്ചിക്കുന്നേല്‍ കുടുബാംഗമായ ജയ് പോള്‍ (60) ആണ് കോവിഡ് ചികിത്സായിലിരിക്കെ മരണപ്പെട്ടത്.  കുവൈത്തിൽ ഹെയ്‌സ്‌ക്കോ കമ്പിനിയിലെ ജീവനക്കാരനായിരുന്നു.പരേതയായ സൈനുവാണ് ഭാര്യ. സംസ്‌കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിലെ സുലൈബിയാക്കാത്ത് സെമിത്തേരിയില്‍ നടന്നു.
 

Related News