ലാൽ കെയേഴ്സ് കുവൈത്തിന് പുതിയ നേതൃത്വം

  • 22/02/2021

കുവൈറ്റ് സിറ്റി : താര ആരാധനയ്ക്ക്‌ ഉപരിയായി സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ  ലാൽ 
കെയേഴ്സിന്റെ കുവൈറ്റ്‌ ഘടകത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം നടത്തപ്പെട്ടു . പ്രസിഡൻറ്  രാജേഷ്‌ ആർ ജെ അദ്ധ്യക്ഷത വഹിച്ച  ഓൺലൈൻ   ജനറൽബോഡി യോഗത്തിൽ  ജോസഫ്‌ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി  ഷിബിൻ ലാൽ വാർഷിക റിപ്പോർട്ടും അനീഷ്‌ നായർ സാമ്പത്തിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  ലാൽകെയേഴ്സ്സ്‌‌ ഗ്ലോബൽ‌ പ്രസിഡന്റ്‌ കുട്ടു ശിവാനന്തൻ വരണാധികാരിയായി 2021-2022 വർഷത്തിലെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. പ്രസിഡന്റായി രാജേഷ്‌ ആർജെ, ജനറൽ സെക്രട്ടറിയായി ഷിബിൻ ലാൽ,ട്രഷറർ ആയി അനീഷ്‌ നായർ എന്നിവരെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: 

മനോജ്‌ മാവേലിക്കര (അഡ്വൈസറി കമ്മിറ്റി ചെയർമാൻ 
ജേക്കബ്‌ തമ്പി(അഡ്വൈസറി കമ്മിറ്റി
വൈസ്‌ ചെയർമാൻ)
ജോസഫ്‌ സെബാസ്റ്റ്യൻ (വൈ.പ്രസിഡന്റ്‌)
പ്രവീൺ കുമാർ (ജോ.സെക്രട്ടറി)
ജിതിൻ കൃഷ്ണ(ജോ.ട്രഷറർ)
ജിഷ അനു (ലേഡീസ്‌‌ വിംഗ്‌ കോഡിനേറ്റർ )
രാധാ റ്റി നായർ (ലേഡീസ്‌ വിംഗ്‌ ജോ. കോഡിനേറ്റർ)
പ്രശാന്ത്‌ കൊയിലാണ്ടി (ഈവന്റ്‌ കോഡിനേറ്റർ)
രാജ്‌ ഭണ്ഠാരി (ജോയിന്റ് ഇവന്റ്‌ കോഡിനേറ്റർ)
അനിൽ നമ്പ്യാർ (മീഡിയാ കോഡിനേറ്റർ)
ശരത്‌ കാട്ടൂർ (ജോ.കോഡിനേറ്റർ)
സാജു സ്റ്റീഫൻ(പി ആർ ഒ)
മഹേഷ്‌ ബി (ഫാൻസ്‌ ഷോ കോഡിനേറ്റർ)

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി രഞ്ജിത്ത്‌ നായർ, അലക്സ്‌ പി ജേക്കബ്‌, അനിൽ ആർഎസ്‌, രഞ്ജിത്ത്‌ രാജ്‌, രമേശൻ ടി എം ,അഖിൽ സി എ, എന്നിവരും

ഏരിയാ കോഡിനേറ്റേർ മാരായി,
വേണുഗോപാൽ രാജൻ നായർ,ഹനീഷ്‌ (അബ്ബാസിയ)
അനസ്‌ എ റഷീദ്‌ (ഫർവ്വാനിയ)
പ്രേംശരത്‌ (സാൽമിയ)
ഷിജു മോഹൻ (മെഹബുല്ല)
അർജ്ജുൻ സത്യമോഹൻ (ഫഹഹീൽ)
മനോജ്‌ എസ്‌ (ജഹറ)
എന്നിവരും  തെരഞ്ഞെടുക്കപ്പെട്ടു.

ഗ്ലോബൽ പ്രണവ്‌ മോഹൻലാൽ ഫാൻസ്‌ ആൻഡ്‌ വെൽഫയർ അസ്സോസിയേഷൻ പ്രസിഡന്റായി ഹരികൃഷ്ണനേയും സെക്രട്ടറിയായ്‌ ലെനിൻ ഗോപാലിനെയും തെരെഞ്ഞെടുത്തു. ബിഡികെ കുവൈറ്റ്‌ പ്രസിഡന്റ്‌,
രഘുബാൽ തെങ്ങുംതുണ്ടിൽ, ബിഡികെ കേരള സ്റ്റേറ്റ്‌ കമ്മിറ്റി അംഗം ബിജു കുമ്പഴ എന്നിവർ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ജിഷ അനു
യോഗത്തിന്  കൃതജ്ഞത രേഖപ്പെടുത്തി.

Related News