കുവൈറ്റിന്റെ 60 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷനും ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 23/02/2021

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 60 മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെ ബിഡികെ കുവൈറ്റ് ചാപ്റ്റർ  അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ വച്ച് ഫെബ്രുവരി 26 ന് വെള്ളിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ക്യാമ്പ് നടക്കുക. അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യം പ്രകടിച്ച് ഈ ആഘോഷവേളയിൽ സഹജീവികൾക്കായി രക്തം ദാനം ചെയ്യുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ http://www.bdkkuwait.org/event-registration  എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ബിഡികെ:- മംഗഫ് / ഫഹഹീൽ: 6930 2536 I മഹബുള / അബു ഹലീഫ: 9855 7344 I സാൽമിയ: 6969 9029, ഫർവ്വാനിയ: 9873 8016, അബ്ബാസിയ: 6933 0799 
ഹരിപ്പാട് പ്രവാസി അസോസിയേഷൻ :- 55442120 / 51300322
വാഹന സൌകര്യം ലഭ്യമാണ്.

Related News