സേഷ്യൽ മീഡിയ സാധ്യതകളും, ബാധ്യതകളും കെ.കെ.ഐ.സി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

  • 23/02/2021

കുവൈത്ത് കേരളാ  ഇസ്ലാഹീ സെന്റർ ക്രിയേറ്റിവിറ്റി വിംഗിന്റെ  ആഭിമുഖ്യത്തിൽ സേഷ്യൽ മീഡിയ സാധ്യതകളും, ബാധ്യതകളും  എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 

2021 ഫെബ്രവരി  25 വെള്ളിയാഴ്ച  വൈകുന്നേരം 4:15 ന്  സൂം ഓൺലൈൻ വഴി  സംഘടിപ്പിക്കുന്ന  പരിപാടിയിൽ  വെബീസ് ടെക്നോളജി പ്രൈവറ്റ് കമ്പനി സി.ഇ.ഒ ഫസലു റഹ് മാൻ മൂലായിൽ  ചാന്നൽസ് & എത്തിക്സ് എന്ന  വിഷയത്തിലും ,  വിജിലൻസ്  വയനാട് ബ്യൂറോ ഡി.വൈ. എസ്.പി , അബ്ദുറഹ്മാൻ എം.ഏ "അറിഞ്ഞിരിക്കേണ്ട സൈബർ  നിയമങ്ങൾ"  എന്ന  വിഷയത്തിലും,  കുവൈത്തിലെ  പ്രമുഖ ഐ.ടി. കമ്പനി  ജീവനക്കാരനും, ഐ.ടി സ്പെശലിസ്റ്റുമായ  എൻ.സി. മുജീബു  റഹ്‌മാൻ   "സൈബർ  ലോകത്തെ  സെക്യൂരിറ്റി  ഇഷ്യൂസ്" എന്ന  വിഷയത്തിലും  ക്ലാസ്സുകൾ  എടുക്കുന്നതാണ്.

ജീവിതത്തിൽ നിന്ന് മുറിച്ചു മാറ്റാൻ പറ്റാത്ത വിധം സോഷ്യൽ മീഡിയ മാറിയ കാലം, 
സോഷ്യൽ മീഡിയ നമ്മെ നിയന്ത്രിക്കുന്നതിന് പകരം നാം അതിനെ  നിയന്ത്രിക്കുന്നവരാണന്ന് ഉറപ്പാക്കാൻ നമ്മെ സഹായിക്കുന്ന  ഈ പ്രോഗ്രാമിൽ  പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

വിശദ വിവരങ്ങൾക്ക് , 99392791 , 94428440 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ് .

Related News