കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ സഗീർ തൃക്കരിപ്പൂരിൻ്റെ ഭാര്യ സൗദ മരണപ്പെട്ടു.

  • 24/02/2021

കുവൈറ്റ് സിറ്റി :  കുവൈത്തു കേരള  മുസ്‌ലിം അസോസിയേഷൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിന്റെ  ഭാര്യ സൗദത്തു കുഞ്ഞബ്ദുള്ള (53) ഹൃദായാഘാതത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ നിര്യാതയായി . 
കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ 20 ദിവസത്തിലേറെയായി ചികിത്സായിലായിരുന്നു .  ഇന്നു  ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്  പുറത്തേക് വരുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടൻതന്നെ തിരികെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനും വലിയ മനുഷ്യസ്നേഹിയുമായ സഗീർ തൃക്കരിപ്പൂരും കഴിഞ്ഞ 12 ദിവസത്തിലേറെയായി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ഭർത്താവിന്റെ കൂടെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സേവന സമർപിതയായിരുന്നു നിര്യാതയായ സൗദത്താ. പരേതനായ മൂസാൻഹാജി , ബീഫാത്തിമ എന്നിവരുടെ മകളാണ് .കാസറകോട് ജില്ലയിൽ പടന്ന തെക്കെകാട് സ്വദേശിയാണ്.  ഡോ സുഹാദ് , സമഹ എന്നീ രണ്ടുപെൺമക്കളുണ്ട് .ഡോ അഷ്‌റഫ് , അഫ്‌ളാക്‌ എന്നിവർ ജാമാതാക്കളാണ് .

Related News