കുവൈത്തിലേക്ക് വരാനിരുന്ന മലയാളി യുവാവ് ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

  • 24/02/2021

കുവൈത്ത്​ സിറ്റി: കുവൈത്ത് വരാനിരുന്ന മലയാളി യുവാവ് ദുബൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു, തൃശൂർ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ്​ മരിച്ചത്​. ഭാര്യ: റബീന. മക്കൾ: അക്​മൽ, അഖീൽ, അമീഖ സുൽത്താന. സഹോദരങ്ങൾ: ഫൈസൽ, നജീബ്​, നിഷാദ്​, ദിൽഷാന. പിതാവ്​: മുഹമ്മദ്​. കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്കുള്ളതിനാൽ ദുബൈ വഴി വരാൻ ശ്രമിച്ച അദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ദുബൈയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ സാൽമിയയിലായിരുന്നു താമസം. കെ.ഇ.ഒ ഇൻറർനാഷനൽ കൺസൽട്ടൻറ്​സ്​ കമ്പനിയിൽ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു.

Related News