കുവൈത്തില്‍ ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

  • 24/02/2021

കുവൈത്ത് സിറ്റി : സാൽമിയ ടെറാസ് മാളില്‍  ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. രാജ്യത്തെ 11 മത്തേയും രാജ്യാന്തരതലത്തിൽ 202‌‌ മത്തെയും ശാഖയാണ് സാല്‍മിയയില്‍ കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് അഹമ്മദ് അൽ യൂസഫ് അൽ സബാഹ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ‌റഫലി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫീ റുപാവാല എണീവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത്  ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, റീജനൽ മാനേജർ അബ്ദുൽ ഖാദർ ഷെയ്ഖ് എന്നീവരും സന്നിഹിതരായിരുന്നു. 

2226 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഷോപ്പ്. ഫ്രഷ് പച്ചക്കറികളും പഴങ്ങളും, ശീതീകരിച്ച മത്സ്യവും മാംസവും ഗ്രോസറി ഉത്പന്നങ്ങൾ, ബേക്കറി ഇനങ്ങൾ, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അന്തർ‌ദ്ദേശീയ ഉൽ‌പ്പന്ന ശ്രേണിക്ക് പുറമെ, എല്ലാ ഉൽ‌പ്പന്ന വിഭാഗങ്ങളിലും മികച്ച ഇളവുകളും  ഉദ്ഘാടന ഓഫറുകളും ‌ എക്സ്പ്രെസ്സ് സ്റ്റോറില്‍ ലഭ്യമാകും. ആഗോളതലത്തിലുടനീളമുള്ള ലുലു ഗ്രൂപ്പിന്‍റെ സാന്നിധ്യവും വെയര്‍ഹൗസിംഗ് സംവിധാനവും ശീതികരണ സംഭരണ ശാലകള്‍ വഴിയും ഉപഭോക്തകള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് ലഭ്യമാക്കുന്നതെന്ന്  മാനേജ്മെന്‍റ് അറിയിച്ചു.

Related News