കുവൈത്ത് ഭരണാധികാരികളുടേത് ആഥിത്യത്തിന്റെ മഹാ സമീപനം: കാന്തപുരം

  • 25/02/2021

കുവൈത്ത് : കുവൈത്തിന്റെ വ്യാവസായിക സാംസ്‌കാരിക വളർച്ചയിൽ ഏറെ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.രാഷ്ട്ര തലവൻ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബ,  ഭരണകക്ഷി, എല്ലാ പൗരന്മാർക്കും എന്റെ ആത്മാർത്ഥമായ സന്തോഷവും  ആദരവും അറിയിക്കുന്നു.

രാജ്യത്തെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കാനും അതിന്റെ പാരമ്പര്യവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാനും രാഷ്ട്ര തലവൻമാർ കാണിക്കുന്ന ഉത്സാഹത്തിനും  പദ്ധതികൾക്കും  അഭിനന്ദങ്ങൾ അറിയിക്കുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ അടുത്ത സൗഹൃദ രാഷ്ട്രമാണ് കുവൈത്ത്. അറബ് ലോകത്തെ സമാധാനം സുശക്തമാക്കുന്നതിലും  വിവിധ രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദം സജീവമാക്കുന്നതിലും കുവൈത്ത് ഭരണാധികാരികൾ എല്ലാ കാലത്തും പ്രശംസനീയമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് അറുപതാം ദേശീയ ദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാന്തപുരം. 

കുവൈത്ത് മുൻ മന്ത്രിയും എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായിരുന്ന ശൈഖ് യൂസഫ് ഹാശിം രിഫാഇയുമായി അഗാധമായ സൗഹൃദമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആധുനിക കുവൈത്തിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഷെയ്ഖ് ഹാഷിം രിഫാഇ. മാധ്യമ മേഖലയിലും സാംസ്‌കാരിക രംഗത്തും വലിയ മുന്നേറ്റങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്തിൽ നടന്നു. മർകസിന്റെ വൈജ്ഞാനിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ ആവശ്യമായ നിരവധി നിർദേശങ്ങളും അദ്ദേഹവുമായുള്ള ചർച്ചകളിൽ നിന്ന് ലഭിച്ചിരുന്നു. 

ഇന്ത്യക്കാരായ പ്രവാസികളെ  വളരെ സ്നേഹത്തോടെ സ്വീകരിക്കുകയും, അവരുടെ തൊഴിലിനും സുരക്ഷക്കും ആവശ്യമായ എല്ലാ കരുതലും ഒരുക്കയും ചെയ്യുന്ന ഭരണാധികാരികളാണ് കുവൈത്തിലേത്. ആ അർത്ഥത്തിൽ വലിയ കടപ്പാട് കുവൈത്ത് സമൂഹത്തോട് ഇന്ത്യക്കാർക്കുണ്ടെന്നും, കുവൈത്ത് രാഷ്ട്ര നേതൃത്വത്തിന്റെ സൗഖ്യത്തിനു  വേണ്ടി എല്ലാവരും പ്രാർത്ഥന നടത്തണമെന്നും കാന്തപുരം പറഞ്ഞു.

Related News