പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കുന്ന സർക്കാർ നടപടി പിൻവലിക്കണം - ഓവർസീസ് എൻ സി പി.

  • 25/02/2021


കുവൈറ്റ്: പ്രവാസികൾക്ക് അധിക ബാധ്യത നിർബന്ധമായി നടപ്പിലാക്കുന്ന സർക്കാർ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസ്. കേന്ദ്ര സർക്കാരിന്റെ  പുതുക്കിയ ഉത്തരവു പ്രകാരം ഏകദേശം 3000 രൂപയോളമാണ് കുട്ടികൾ ഉൾപ്പടെ  ഓരോ പൗരനും 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റിന് ആയി വിദേശ രാജ്യങ്ങളിൽ നിന്ന് ഇൻഡ്യയിലേക്കുള്ള  യാത്രയ്ക്ക് മുമ്പ് നൽകേണ്ടി വരുന്നത്. 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയ്യില്‍ വച്ച്  മണിക്കൂറുകൾക്കകം നാട്ടിലെത്തിയാല്‍ വീണ്ടും പൈസ കൊടുത്തുകൊണ്ട് വിമാനത്താവളത്തിൽ അടുത്ത  പരിശോധനയ്ക്ക് വിധേയരാകുക എന്നുള്ളത്, സാമ്പത്തിക പ്രതിസന്ധി മൂലം വിദേശത്ത് നിന്ന് മടങ്ങിവരുന്ന യാത്രകാര്‍ക്ക് ഇത് അധിക ബാധ്യതയാണ് .  കൊവിഡ് മൂലം ജോലി നഷ്ടമായവര്‍, ശമ്പളം വെട്ടികുറക്കപ്പെട്ടവർ , ബിസിനസ് പരാജയം മൂലം പ്രതിസന്ധിയിലായവര്‍, സന്ദർശ വിസയിൽ പോയി മടങ്ങുന്നവർ തുടങ്ങി ഭൂരിഭാഗം പേരും സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. ആയതിനാല്‍ വിമാനതാവളത്തിലെ പണമടച്ചുള്ള പി സി ആര്‍ പരിശോധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പകരം പരിശോധനയ്ക്ക് ആവശ്യമായ ചിലവ്, കേന്ദ്ര സർക്കാർ കമ്മൂണിറ്റി വെൽഫയർ ഫണ്ടിൽ നിന്നും, സംസ്ഥാന സർക്കാർ പ്രവാസി വകുപ്പ് -നോർക്കയിൽ നിന്നും നൽകി    പാവപ്പെട്ട പ്രവാസികളെ രക്ഷിക്കണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരിയും പ്രസ്താവനയിൽ അറിയിച്ചു.

Related News