കുവൈറ്റ് സിറ്റി: ഇന്ത്യയിലേക്കെത്തുന്നവര്‍ സ്വന്തം ചിലവില്‍ നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന തീരുമാനം കേന്ദ്ര ഗവണ്‍മെന്റ് അടിയന്തിരമായി പുന:പരിശോധിക്കുകയും സൗജന്യമാകുകയും വേണമെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്. അടിയന്തിരമായി കേരളത്തില്‍ ടെസ്റ്റുകൾ സൗജന്യമാക്കാൻ കേന്ദ്രത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവില്‍ നാട്ടിലേക്ക് വരുന്നവര്‍, അവര്‍ വരുന്ന രാജ്യത്തു നിന്നും 72 മണിക്കൂര്‍ സാധുതയുള്ള പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യുന്നവരാണ്. ജോലി നഷ്ടപ്പെട്ടും, മാസങ്ങളായി വരുമാനമില്ലാതെയും, ചികിത്സക്കായും മറ്റും നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് മേലുള്ള ഇരട്ട പ്രഹരമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യുന്ന പ്രവാസികളുടെ മേല്‍ അധിക ചിലവ് അടിച്ചേല്പ്പിക്കുന്ന ഈ ഉത്തരവ് തികഞ്ഞ ക്രൂരതയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?