കേന്ദ്ര സർക്കാർ വിമാനയാത്രയുമായി ബന്ധപ്പെട്ടു നടപ്പാക്കിയ കോവിഡ് പ്രോട്ടോക്കോൾ നിബന്ധനക്കെതിരെ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി.

  • 25/02/2021

കുവൈറ്റ് സിറ്റി : കേന്ദ്ര സർക്കാർ വിമാനയാത്രയുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം മുതൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോക്കോൾ നിബന്ധനക്കെതിരെ കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തി.   പുതിയ നിയമം ഗൾഫ് പ്രവാസികൾ അടക്കമുള്ളവരെ മാനസികമായും സാമ്പത്തികമായും തകർക്കുന്നതും രാജ്യത്തെ പൗരന്മാരായ പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനവുമാണ്. കോവിഡ് വ്യാപന നിരക്ക് നന്നേ കുറവായ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ വിദേശത്ത് 5000 ലേറെ രൂപ വരുന്ന പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കുകയും ജോലി പ്രതിസന്ധിയിൽ ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസൽട്ട് 72 മണിക്കൂർ കഴിയാതെ നാട്ടിലെത്തുമ്പോൾ വീണ്ടും 1700 രൂപ വരുന്ന മറ്റൊരു ടെസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് അനീതിയാണ്. നാട്ടിലെ വിമാനത്താവളങ്ങൾ കറൻസി ഇല്ലാതെ വരുന്നവർക്ക് ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയ നഷ്ടവും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഈ വിഷയത്തിൽ കേരള സർക്കാർ ഉടൻ ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു .

വിജയവാഡ, ചണ്ഡീഗഡ്, വാരണസി, മധുര തുടങ്ങിയ എയർപോർട്ടുകളിൽ RT-PCR ടെസ്റ്റുകൾ സൗജന്യമാണ്
ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം എയർപോർട്ടുകളിലും RT-PCR ടെസ്റ്റിന് 500 മുതൽ 900 രൂപ വരെ ഈടാക്കുമ്പോൾ കേരളത്തിലെ എയർപോർട്ടുകളിൽ RT-PCR ടെസ്റ്റിന് 1700രൂപയാണ് ഈടാക്കുന്നത്.ടെസ്റ്റ്‌ നടത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളും.

തൊഴിൽ നഷ്ടപ്പെട്ടും കുടുംബങ്ങളെ കാണാനായും വരുന്ന കേരളത്തിലെ പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇതവസാനിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും കുവൈറ്റ് മാറഞ്ചേരി കൂട്ടായ്മ ആവശ്യപ്പെട്ടു .

Related News