പ്രവാസികളുടെ ചെകിട്ടത്ത് അടിക്കുന്ന PCR Test പിൻവിലിക്കൂക- തനിമ കുവൈറ്റ്

  • 25/02/2021

കുവൈറ്റ്: സകലതും നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് ഇരുട്ടടി നൽകുന്നതിനായി, എയർപോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്ന PCR Test എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തനിമ- കുവൈറ്റ്  ആവശ്യപ്പെട്ടു. ഏകദേശം 7500രൂപ മുടക്കി, യാത്രയുടെ 72 മണിക്കൂറിനുള്ളിൽ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികളിൽ നിന്നും, വീണ്ടും 2000 രൂപ   പിഴിയുന്ന, ഗവൺമെൻറിന്റെ ഈ ഇരട്ടത്താപ്പ്  അവസാനിപ്പിക്കണമെന്ന് തനിമ ഇറക്കിയ പത്രകറുപ്പിൽ ജനറൽ കൺവീനർ ബാബുജി ബത്തേരി, കൺവീനർ കെഷജു പള്ളിപ്പുറം, സെക്രട്ടറി ഫ്രെഡി ഫ്രാൻസിസ്, ഫിനാൻസ് കൺവീനർ ജോജിമോൻ തോമസ്സ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.

Related News