കെ.ഐ.സി നാഷണല്‍ ഡേ ഐക്യദാര്‍ഢ്യ സംഗമവും, കേന്ദ്ര സര്‍ഗലയവും സംഘടിപ്പിക്കുന്നു.

  • 25/02/2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ നാഷണല്‍ ഡേ ഐക്യദാര്‍ഢ്യ സംഗമവും, കേന്ദ്ര സര്‍ഗലയവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ kuwaitskssf ഫേസ്ബുക്ക് പേജ് വഴി ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ നാഷണല്‍ ഡേ പ്രഭാഷണവും, കേന്ദ്ര സര്‍ഗലയ വിംഗ് നടത്തുന്ന മേഖലാ തല സര്‍ഗലയത്തിന്റെ ഫൈനല്‍ മത്സരവും നടക്കുന്നു.

ജനറല്‍ ഹിദായ എന്നീ വിഭാഗങ്ങളിലായി ഖിറാഅത്ത്, മദ്ഹ് ഗാനം, പടപ്പാട്ട് മലയാള പ്രസംഗം , ഇംഗ്ലീഷ് പ്രസംഗം 
അറബി പ്രസംഗം, അറബി ഗാനം, പോസ്റ്റർ രചന, ക്വിസ്സ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

കെ.ഐ.സി അബ്ബാസിയ, സിറ്റി,  ഫര്‍വാനിയ, ഫഹാഹീല്‍, ഹവല്ലി മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന പരിപാടിക്ക് സര്‍ഗലയ വിംഗ് കേന്ദ്ര സെക്രട്ടറി മനാഫ് മൗലവി, വിദ്യാഭ്യാസ വിംഗ് സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, കേന്ദ്ര കണ്‍വീനര്‍ ഇസ്മായില്‍ വള്ളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

Related News